കോട്ടയം: ചിത്രകാരൻ സജിത് പനക്കന്റെ 'ടൈം ആന്റ് ടൈഡ് ' ചിത്രപ്രദർശനം കോട്ടയം ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ( ഡി.സി കിഴക്കേമുറി ഇടം) ഇന്ന് മുതൽ 10 വരെ നടക്കും. . തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽഎ ഉദ്ഘാടനം നിർവഹിക്കും കലാ നിരൂപകൻ ജോണി .എം. എൽ , സാഹിത്യകാരൻ കെ.എൻ. ഷാജി, മുൻലളിതകലാ അക്കാദമി ചെയർമാൻ കെ.എ. ഫ്രാൻസിസ്, ബാലമുരളീകൃഷണൻ, ടി.ആർ. ഉദയകുമാർ എന്നിവർ പങ്കെടുക്കും..പ്രദർശനത്തിന്റെ ഭാഗമായി കലാ നിരൂപകരായ ജോണി എം.എൽ, സുധീഷ് കോട്ടേമ്പ്രം എന്നിവർ പ്രഭാഷണം നടത്തും. .മനുഷ്യന്റെ പ്രകൃതി ചൂഷണത്തെ വിഷയമാക്കി 2014 'പഞ്ചാരമണൽ കാഴ്ചകൾ' എന്ന പേരിലും 2016 'ടൈം ആന്റ് ടൈഡ് ' എന്നപേരിലും കൊച്ചിയിൽ സജിത് പനക്കന്റെ ചിത്രങ്ങൾപ്രദർശിപ്പിച്ചിരുന്നു.