accident-vnv
മന്ത്രി വി.എൻ.വാസവന്റെ ഔദ്യോഗിക വാഹനം കോട്ടയം പാമ്പാടിക്ക് സമീപം പിക്ക് അപ് വാനുമായി കൂട്ടിയിടിച്ചുണ്ടായ അപകടം

കോട്ടയം: സഹകരണ മന്ത്രി വി.എൻ. വാസവൻ സഞ്ചരിച്ച ഔദ്യോഗിക വാഹനം പാമ്പാടി വട്ടമലപ്പടിയൽ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം തകർന്നു. പിന്നിലിരുന്ന മന്ത്രി പരിക്കില്ലാതെ രക്ഷപ്പെട്ടു. കഴുത്തിന് പരിക്കേറ്റ ഗൺമാൻ രാംദാസ് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സ തേടി. മന്ത്രി മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. പാമ്പാടിയിൽ ഒരു പരിപാടിയിൽ പങ്കെടുത്ത ശേഷം കോട്ടയത്തേക്ക് മടങ്ങുമ്പോൾ ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം. മെഡിക്കൽ വേസ്റ്റുമായി പോകുകയായിരുന്നു വാൻ സൈഡ് തെറ്റിച്ച് മന്ത്രിയുടെ കാറിൽ ഇടിക്കുകയായിരുന്നു.