
കടുത്തുരുത്തി :കൈലാസപുരം റെസിഡൻസ് ആന്റ് ചാരിറ്റബിൾ അസോസിയേഷന്റെ അഭിമുഖ്യത്തിൽ പുതുവത്സര ആഘോഷവും, ആരോഗ്യം പ്രവർത്തകരെ ആദരിക്കലും നടത്തി. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ പ്രസിഡന്റ് ഹൃഷികേശ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ടോമി നിരപേൽ, ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥരായ പ്രവീൺ, അരുൺ, റെസിഡൻസ് സെക്രട്ടറി സോമൻനായർ,വൈസ് പ്രസിഡന്റ് എ ഡി . പ്രസാദ്, വനിതാ വിങ് ചെയർപേഴ്‌സൺ ലൗലി തോമസ് എന്നിവർ സംസാരിച്ചു. കൊവിഡ് കാലത്തു സേവനം ചെയ്ത ജനമൈത്രി പൊലീസ് ജില്ലാ കമ്മിറ്റി അംഗം സജി.ഡി. കാർത്തികയെയും ആരോഗ്യ പ്രവത്തകരായ ലത. കെ എസ് , സിൻസി പ്രിൻസ് എന്നിവരെയും ആദരിച്ചു കമ്മിറ്റി അംഗം ടി .സി ബൈജു സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ സി . ബാലകൃഷ്ണൻ നന്ദിയും പറഞ്ഞു തുടർന്നു കുടുംബ അംഗങ്ങളുടെ കലാപരിപാടികളും നടന്നു.