josekmani

പാലാ: കേന്ദ്രപദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെട്ട തലനാട് പഞ്ചായത്തിലെ ചൊവ്വൂർ ഇലവുംപാറ റോഡ്, കാളകൂട്ട് ഇല്ലികല്ല് റോഡ്, വെള്ളാനി ആലിപിലാവ് അട്ടിക്കളം റോഡിന്റെയും നിർമ്മാണ പുരോഗതി ജോസ് കെ.മാണി എം.പി വിലയിരുത്തി.

നിർമ്മാണം പൂർത്തിയാകാതെ കിടക്കുന്ന ചൊവ്വൂർ ഇലവുംപാറ റോഡ് പൂർത്തിയാക്കാൻ ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കാനുംമണ്ണ് പണി നടന്നുകൊണ്ടിരിക്കുന്ന വെള്ളാനി ആലിപിലാവ് അട്ടിക്കളം റോഡും ഈ സാമ്പത്തിക വർഷം തന്നെ പൂർത്തിയാക്കണമെന്നും ജോസ് കെ.മാണി നിർദേശിച്ചു.

നിർമ്മാണം പൂർത്തിയായികൊണ്ടിരിക്കുന്ന കാളകൂട്ട് ഇല്ലിക്കൽകല്ല് റോഡും ഉടനെ ടാർ ചെയ്യാനും നിർദേശിച്ചു. ഇല്ലികല്ല് ടൂറിസം വികസനത്തിന് ഈ റോഡ് പൂർത്തിയാകുന്നതോടുകൂടി കൂടുതൽ വേഗത കൈവരും.

തലനാട് പഞ്ചായത്തിലെ കൂടുതൽ വികസന ആവശ്യങ്ങൾ നിറവേറ്റുമെന്നും, കാളകൂട്ട് വഴിയും, മേലടുക്കം വഴിയും ഇല്ലികല്ലിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് തലനാട് പഞ്ചായത്തിനെ കൂടുതൽ വികസനോൽമുഖമാക്കുമെന്നും ജോസ് കെ.മാണി പറഞ്ഞു.

മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ലോപ്പസ് മാത്യു, പഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ, വൈസ് പ്രസിഡന്റ് സോളി ഷാജി തലനാട്, പി.എസ് ബാബു, ആഷാ റിജു, സലീം യാക്കറി, വത്സമ്മ ഗോപിനാഥ്, ജോണി ആലാനി, എ.വി സാമുവൽ തുടങ്ങിയവരും എം.പിക്കൊപ്പമുണ്ടായിരുന്നു.