കോട്ടയം: സി.പി.എം ജില്ലാ സമ്മേളനം ഇന്ന് ആരംഭിക്കുന്നതിനോടനുബന്ധിച്ച് നെഹ്രു സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച നാടൻ പന്തുകളി മത്സരങ്ങൾ പാർട്ടി പ്രവർത്തകർക്കും പൊതുജനങ്ങൾക്കും വ്യത്യസ്ത ദൃശ്യ വിരുന്നായി. ജില്ലയിലെ പതിനാറ് ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
. മുൻപ് നാട്ടിമ്പുറങ്ങളിലെ മൈതാനങ്ങളിൽ സായാഹ്ന സമയത്ത് യുവാക്കളുടേയും കൗമാരക്കാരുടേയും പ്രധാന വിനോദമായിരുന്ന നാടൻപന്ത് കളി 2005 ന് ശേഷമാണ് വീണ്ടും ജനപ്രിയമായിത്തുടങ്ങിയത്. കളിയെ കൂടുതൽ പ്രോത്സാഹിപ്പിക്കാനും നാടൻ പന്ത് കളിയെ കൂടുതൽ നിലവാരത്തിലേക്കുയർത്തുക എന്നതുമാണ് പന്ത് കളി നടത്തിയതിന്റെ ലക്ഷ്യമെന്ന് ഉദ്ഘാടനം ചെയ്ത് സി.പി.എം ജില്ലാ കമ്മിറ്റി മെമ്പർ ലാലിച്ചൻ ജോർജ്ജ് പറഞ്ഞു.വാകത്താനം, മാങ്ങാനം, ആലാംപള്ളി തുടങ്ങിയ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഇന്നലെ ഫസ്റ്റ് റൗണ്ടും സെക്കന്റ് റൗണ്ടും നടന്നു. ഇന്ന് ഫൈനൽ മത്സരം നടക്കും.