ചങ്ങനാശ്ശേരി: മണികണ്ഠവയൽ ജോൺ പാറയിൽ ഗ്രന്ഥാലയം ആന്റ് വായനശാലയുടെ നേതൃത്വത്തിൽ സഫ്ദർ ഹാശ്മിയുടെ പേരിൽ യുവജനവേദിയും യൂത്ത് ക്ലബ്ബും രൂപീകരിച്ചു. തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് വി കെ സുനിൽകുമാർ ഉദ്‌ഘാടനം ചെയ്തു.. ചങ്ങനാശേരി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം സുധീഷ് ഇ ഡി, യുവജനക്ഷേമ ബോർഡ് യൂത്ത് കോ ഓർഡിനേറ്റർ സബിൽ ബാബു, വായനശാല സെക്രട്ടറി രഞ്ജിത്ത് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. ശ്രീരാഗ് എൻ എം പ്രസിഡന്റായും സുരഭി സുരേഷ് സെക്രട്ടറിയായും 11 അംഗ യുവജനവേദി കമ്മിറ്റിയും മുനീർ സാബു പ്രസിഡന്റായും സന്ദീപ് എസ് സെക്രട്ടറിയായും 11 അംഗ ക്ലബ്ബ് കമ്മിറ്റിയും രൂപീകരിച്ചു.