കോട്ടയം:ഡി.എൽ.എസ് പ്രവേശനത്തിനായി ജില്ലയിൽ സർക്കാർ ക്വാട്ടയിൽ അപേക്ഷ നൽകിയ വിദ്യാർഥികളുടെ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും ജനുവരി ആറ്, ഏഴ് തീയതികളിൽ കോട്ടയം എം.ടി സെമിനാരി ഹൈസ്‌കൂളിൽ (റെയിൽവേ സ്‌റ്റേഷനു സമീപം) നടക്കും. സയൻസ്, കൊമേഴ്‌സ് വിഭാഗത്തിന് ജനുവരി ആറിനും ഹ്യുമാനിറ്റീസ് വിഭാഗത്തിന് ഏഴിനുമാണ് നടക്കുക. അന്തിമ റാങ്ക് പട്ടിക വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും www.dietkottayam.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫോൺ: 0481 2583095, 9895017585, 9947582791.