car-podi

മുണ്ടക്കയം: മുണ്ടക്കയം കോരുത്തോട് റോഡ് നിർമ്മാണം തുടങ്ങി, പൊടി ശല്യം രൂക്ഷമായി. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നിർമ്മാണം പുനരാരംഭിച്ചത്. റോഡ് നിർമ്മാണം ആരംഭിച്ചതോടെ പൊടിയിൽ മുങ്ങുകയാണ് പ്രദേശം.
തൊട്ടടുത്ത എത്തുമ്പോഴാണ് ഡ്രൈവർമാർ തന്നെ എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ അറിയുന്നത്. അതും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. മകരവിളക്ക് മഹോത്സവത്തിന് ശബരിമല നടത്തുന്നതോടെ അയ്യപ്പഭക്തരുടെ വാഹനവും കൂടുതലാണ്. അവർക്കും പൊടി ദുരന്തം ആകുന്നുണ്ട്. റോഡിന്റെ ഇരുവശങ്ങളിലും ഉള്ള വീടുകളിലെ ജനങ്ങൾക്കാണ് ഏറെ ദുരിതം. വാഹനങ്ങളും പരിസരങ്ങളും പൊടികളാൽ നിറയ്ക്കുകയാണ്. പലരും സ്വന്തം വാഹനങ്ങൾ ഉപയോഗിച്ച് ടാക്സി വാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. പൊടിശല്യം മൂലം ബസ് ജീവനക്കാരെയും കാര്യമായി ബാധിക്കുന്നുണ്ട്.

പ്രതിഷേധം ശക്തമായതോടെ കരാറുകാർ വെള്ളം നനയ്ക്കുന്നത് പേരിനു മാത്രമായി ഒരുങ്ങുകയാണ് . മേഖലയിലെ കച്ചവടക്കാരാണ് ഏറെ പ്രതിസന്ധിയിലായിരിക്കുന്നത്. കടകളിലെ സാധനങ്ങളിൽ എല്ലാം പൊടിയാണ്. ഇതുമൂലം കച്ചവടം നടക്കുന്നില്ന്നും ഇവർ പറയുന്നു.വേനൽച്ചൂട് ശക്തമായതോടെ മണിക്കൂറുകൾ ഇടവിട്ട് വെള്ളം നനയ്ക്കണം എന്നാണ് നാട്ടുകാരുടെ ആവശ്യം.