കോട്ടയം: അസോസിയേഷൻ ഓഫ് ഓട്ടോമെബൈൽ വർക്ക് ഷോപ്പ്‌സ് തെക്കൻമേഖലയുടെ ആഭിമുഖ്യത്തിൽ നേതൃത്വ പരിശീലന ക്ലാസ്സും മെക്കാനിക്ക് 24 ആപ്പിന്റെ ലോഞ്ചിംഗും സഹകരണ വകുപ്പ് മന്ത്രി വി.എൻ വാസവൻ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് നസീർ കള്ളിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ജി ഗോപകുമാർ, ട്രഷറർ സുധീർ മേനോൻ, വൈസ് പ്രസിഡന്റ് വി.എസ് മീരാണ്ണൻ, കരമന ഗോപൻ, എം.കെ. വിജയൻ, എം. രാജഗോപാലൻ നായർ, സി.ശിവാനന്ദൻ, രവീന്ദ്രൻ നായർ, ടി.പി ബാലൻ, ഫെനിൽ എം. പോൾ, റെന്നി മാത്യു, വിനോദ് കുമാർ, മുഹമ്മദ് ഷാ, തമ്പി എസ്.പള്ളിക്കൽ, ദിലീപ് കുമാർ, രാധാകൃഷ്ണൻ രാധാലയം, മധു ഭാസ്‌കരൻ എന്നിവർ പങ്കെടുത്തു.