എരുമേലി :പമ്പാവാലിയിൽ പൊതുജനങ്ങളുടെ സഹകരണത്തോടെ നിർമ്മിച്ച ചീനിമരം മന്ദിരം പടി പാണപിലാവ് റോഡ് ആന്റോ ആന്റണി എം .പി. ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ഗ്രാമ പഞ്ചായത്തംഗം ജിജിമോൾ സജി അദ്ധ്യക്ഷയായിരുന്നു. ബ്ലോക്ക് പഞ്ചായത്തംഗം മാഗി ജോസഫ് ഗ്രാമ പഞ്ചായത്തംഗം മറിയാമ്മ മാത്തുക്കുട്ടി , പ്രകാശ് പുളിക്കൻ , ബിനു നിരപ്പേൽ , വി.എ.മാത്യൂ , അനി പറക്കുന്നേൽ , ശ്രീധരൻ പറക്കുന്നേൽ , ശ്രീധരൻ കാഞ്ഞിരക്കാട്ടിൽ മാത്യു വെമ്പാല , ജീൻസ് , ഉഷ ജോണി ഇടമണ്ണിൽ എന്നിവർ പ്രസംഗിച്ചു.