തിരുവാർപ്പ്: അസംഘടിത തൊഴിലാളി കോൺഗ്രസ് തിരുവാർപ്പ് 14-ാം വാർഡ് കമ്മറ്റി രൂപീകരിച്ചു. ജില്ലാ പ്രസിഡന്റ് എസ്. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് രാജൻ തലത്തോട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സക്കീർ ചെങ്ങുംമ്പള്ളി, ഗ്രേഷ്യസ് പോൾ, ജോഷി, അജി വാണിയപ്പുരയ്ക്കൽ എന്നിവർ പങ്കെടുത്തു. പുതിയ ഭാരവാഹികളായി അജി വാണിയപ്പുരയ്ക്കൽ (പ്രസിഡന്റ്), ഷാജി കായലോടിൽ, ടോമി വട്ടത്തിൽ (വൈസ് പ്രസിഡന്റുമാർ), സച്ചിദാനന്ദൻ അമ്പത്തിനാലിൽച്ചിറ, ജോണിച്ചൻ പുത്തൻപുരയിൽ (സെക്രട്ടറിമാർ), രാജേഷ് തലത്തോട്ടിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.