കല്ലറ :ശ്രീ ശാരദാ ക്ഷേത്രത്തിലെ മകരസംക്രമ ഉത്സവം 10 മുതൽ 15 വരെ നടക്കുമെന്ന് 121നമ്പർ കല്ലറ എസ് എൻ ഡി പി ശാഖ ഭാരവാഹികളായ പ്രസിഡന്റ് പി ഡി രേണുകൻ, സെക്രട്ടറി കെ വി സുദർശനൻ എന്നിവർ അറിയിച്ചു. 10നു രാവിലെ 6 നു ഗുരുപൂജ, തുടർന്ന് കലാശാഭിഷേകം, ശ്രീ ഭൂതബലി, വൈകിട്ട് ദീപാരാധനക്ക് ശേഷം ക്ഷേത്രം തന്ത്രി പറവൂർ രാകേഷ്തന്ത്രി , മേൽശാന്തി പാണവള്ളി അജിത്ശാന്തി എന്നിവരുടെ മുഖ്യ കർമികത്വത്തിൽ കൊടിയേറ്റ് നടക്കും. തുടർന്ന് കലാവേദിയിൽ നൃത്തനൃത്യങ്ങൾ അരങ്ങേറും. 11 നു രാവിലെ 8നു ദേവീ ഭാഗവത പാരായണം, വൈകിട്ട് ദീപാരാധനക്ക് ശേഷം ശ്രീഭൂത ബലി, വിലക്കിനെഴുന്നള്ളിപ്പു, കലാവേദിയിൽ വൈകിട്ട് ഓട്ടൻതുള്ളലും മാനസജപലഹരിയും നടക്കും.
12 നു പതിവ് ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം വൈകിട്ട് 7 നു സംഗീതനിശ നടക്കും.
13 നു രാവിലെ നവകം, പഞ്ചഗവ്യം, കലശ പൂജ, ഉച്ചപൂജ, ദേവീ ഭാഗവത പാരായണം, വൈകിട്ട് 7 നു കലാവേദിയിൽ നൃത്താഞ്ജലി, 8 നു ഡോ. വസന്തകുമാർ സാംബശ്ശിവാൻ നയിക്കുന്ന കഥാപ്രസംഗം.14 നു വൈകിട്ട് 4 നു കല്ലറപ്പൂരം നടക്കും. ശ്രീ ശാരദ യൂത്ത് ട്രെസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കല്ലറപ്പൂരത്തിനു 41 ൽ പരം കലാകാരന്മാർ ചേർന്നൊരുക്കുന്ന പണ്ടീമേളം അരങ്ങേറും, പുതുപ്പള്ളി കേശവൻ ശാരദ ദേവിയുടെ തിടമ്പേറ്റും. രാത്രി 10 നു പള്ളിവേട്ട.
15 നു ആറാട്ട് രാവിലെ 8നു നാദാസ്വരകച്ചേരി, 9.30 നു ഗുരദേവ കീർത്തനാലാപനം, 11 നു കല്ലറ എസ് എൻ ഡി പി യിലെ മുൻ ശാഖ പ്രസിഡന്റ്, സെക്രട്ടറിമാരെ ആദരിക്കും. കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് ഏ. ഡി പ്രസാദ് ആരിശ്ശേരി, യൂണിയൻ സെക്രട്ടറി എൻ കെ രമണൻ, യോഗം കൗൺസിലർ സി എം ബാബു എന്നിവർ പങ്കെടുക്കും.
12.30 നു ആറാട്ടുസദ്യ, വൈകിട്ട് 4.30 നു ആറാട്ടുബലി, 6.30 നു ആറാട്ടുപുറപ്പാട്, കളംമ്പുകാട് ഗുരുമന്ദിരം കടവിൽ ആറാട്ടു, തുടർന്ന് ആറാട്ടു തിരിച്ചെഴുന്നള്ളിപ്പു, ആറാട്ടു വരവേൽപ്പ്, വലിയ കാണിക്ക എന്നിവ നടക്കും.