
പള്ളിക്കത്തോട്: ഗൃഹനാഥനെ വീടിന് സമീപത്തെ പുരയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങളം ഈസ്റ്റ് വല്യാത്ത്കിഴക്കേതിൽ വീട്ടിൽ ബാലകൃഷ്ണൻ നായർ (72) ആണ് മരിച്ചത്. ഇന്നലെ രാവിലെ 12 ഓടെയാണ് സംഭവം. വീട്ടിൽ കുടംബാംഗങ്ങൾക്കൊപ്പം ഇരുന്ന ബാലകൃഷ്ണനെ പിന്നീട് കാണാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് വീടിനു സമീപത്തെ പുരയിടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പള്ളിക്കത്തോട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.ഭാര്യ: ശ്രീദേവി. മക്കൾ: മനോജ്, ശ്രീവിദ്യ, ശ്രീജ. മരുമക്കൾ: സോമൻ, ഹരികൃഷ്ണൻ. സംസ്‌കാരം ഇന്ന് വൈകുന്നേരം നാലിന് വീട്ടുവളപ്പിൽ.