lotary
ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിന് മുന്നിൽ നടത്തിയ ധർണ സിഐടിയു ജില്ല സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ജില്ലാ ലോട്ടറി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ബോണസ് കുടിശിക അനുവദിക്കുക, ലോട്ടറി ക്ഷേമനിധി ഓഫീസിൽ വേണ്ടത്ര ജീവനക്കാരെ നിയമിക്കുക, എഴുത്ത് ലോട്ടറിക്കെതിരെ കർശന നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ ഉദ്ഘാടനംചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ടി എസ് നിസ്താർ അദ്ധ്യക്ഷനായി. ടിഎസ്എൻ ഇളയത്,ടി എ ബൈജു, അഡ്വ. എം എം അൻസാരി എന്നിവർ സംസാരിച്ചു.