
വൈക്കം : കൊച്ചാലുംചുവട് റസിഡന്റ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ കുടുംബസദസ്സും വാർഷികാഘോഷവും കലാസന്ധ്യയും നടത്തി.
കൊവിഡ് മൂലം മന്ദഗതിയിൽ ആയ അസോസിയേഷന്റെ പ്രവർത്തനം ഉണർവേകാനുള്ള കർമ്മപരിപാടികൾ നടത്തും. സി.കെ വിശ്വനാഥൻ സ്മാരകഹാളിൽ നടന്ന സമ്മേളനം വൈക്കംപൊലീസ് സ്റ്റേഷൻ പി.ആർ.ഒ ടി.ആർ. മോഹനൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡി. രഞ്ജിത്കുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ രംഗങ്ങളിൽ വിജയം നേടിയവർക്ക് വാർഡ് കൗൺസിലർ ലേഖാ ശ്രീകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു. ജി. മോഹൻകുമാർ, ഡോ. ഇ.എസ്. രമേശൻ, അഡ്വ. എസ്. ഉണ്ണികൃഷ്ണൻ, എൻ. ഷൈൻകുമാർ, ഉഷാ നായർ, എ. വേലായുധൻ, വി. പ്രേംകുമാർ, പി.രജിമോൻ എന്നിവർ പ്രസംഗിച്ചു.