covidkid

കോട്ടയം: 15 മുതൽ 18 വയസ്സ് വരെയുള്ള കുട്ടികളുടെ കൊവിഡ് വാക്‌സിനേഷൻ സംസ്ഥാനമൊട്ടാകെ ആരംഭിച്ചെങ്കിലും ജില്ലാതലം മുതൽ ബ്ലോക്ക് ആശുപത്രികളിലും മാത്രമാണ് വാക്‌സിനേഷൻ ലഭിക്കു. കുട്ടികളുടെ വാക്‌സിൻ ആയതിനാൽ മാതാപിതാക്കളും ഒപ്പം എത്തേണ്ട് അത്യാവശ്യമാണ്. കുട്ടികളുടെ വാക്‌സിനേഷനും പഞ്ചായത്ത് തലത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സ്‌കൂളുകളിലേക്കും മാറ്റുകയോ ആരംഭിക്കുകയോ ചെയ്യണമെന്ന ആവശ്യം ശക്തമാകുന്നു. വിവിധ ജോലിക്കായി പോകുന്നവരാണ് ഭൂരിഭാഗം മാതാപിതാക്കളും. വാക്‌സിനേഷൻ സ്വീകരിക്കുന്നതിന് കുട്ടികൾക്ക് ഒപ്പം മാതാപിതാക്കൾ പോകേണ്ടി വരുമ്പോൾ ഒരു ദിവസത്തെ ജോലി നഷ്ടപ്പെടുന്നു. ബ്ലോക്ക്, താലൂക്ക് ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുമ്പോൾ സമയ നഷ്ടവും സംഭവിക്കുന്നു. എന്നാൽ, പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ സംഘടിപ്പിച്ചാൽ സമീപത്ത് സ്ഥിതി ചെയ്യുന്നതിനാലും കുട്ടികൾക്ക് തനിയെ പോകാൻ സാധിക്കുകെും ചെയ്യും.

3434 പേർക്ക് വാക്‌സിനേഷൻ
നൽകി

കോട്ടയം: കുട്ടികൾക്കുള്ള കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ദിനമായ ഇന്നലെ ജില്ലയിൽ 3434 പേർ കൂടി വാക്‌സിൻ സ്വീകരിച്ചു. ജില്ലയിൽ മൊത്തം വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 4756 ആയി. 15 മുതൽ 18 വരെ പ്രായമുള്ളവർക്ക് കോവാക്‌സിനാണ് നൽകുന്നത്. ജില്ലയിലെ 23 കേന്ദ്രങ്ങളിലായാണ് വാക്‌സിനേഷൻ. വാക്‌സിൻ എടുക്കാത്ത കുട്ടികൾക്ക് www.cowin.gov.in എന്ന വെബ് സൈറ്റിൽ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്ത് വാക്‌സിനേഷൻ കേന്ദ്രം തെരഞ്ഞെടുക്കാം. വാക്‌സിനേഷൻ സെന്ററുകളിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്തും വാക്‌സിനെടുക്കാം. വാക്‌സിനേഷനായി മുൻപ് ഉപയോഗിച്ച ഫോൺ നമ്പറിലൂടെയും കോവിൻ ആപ്പിൽ രജിസ്റ്റർ ചെയ്ത അക്കൗണ്ടിൽ കൂടിയും വീണ്ടും രജിസ്റ്റർ ചെയ്യാം. വിശദവിവരത്തിന് ദിശയുടെ ടോൾ ഫ്രീ നമ്പറുകളിലോ ഹെൽപ്പ് ലൈൻ നമ്പറിലോ ബന്ധപ്പെടുക. ഫോൺ: 104, 1056, 0471-2552056