കല്ലറ: കല്ലറ ഗ്രാമപഞ്ചായത്തിലെ ആയാംകുടി കല്ലറ റോഡാണ് പൊട്ടിപൊളിഞ്ഞിട്ട് വർഷങ്ങളായി. നാളിതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല. റോഡിന്റെ ഇരുവശവും പൊട്ടിപൊളിഞ്ഞ നിലയിലാണ്. കല്ലറ പഞ്ചായത്തിലെ മറ്റ് സ്ഥലങ്ങളിലേയ്ക്ക് ഈ റോഡ് കടന്ന് വേണം പോകാൻ. കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഈ റോഡിലൂടെയുള്ള യാത്ര തീർത്തും അസ്സഹനീയമാണ്. അറ്റകുറ്റപ്പണികൾ എത്രയും പെട്ടെന്ന് പൂർത്തിയാക്കി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യം ശക്തമാകുന്നു. പുതിയ ടെൻഡർ ഓപ്പൺ ചെയ്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന കല്ലറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ പറഞ്ഞു.