കറുകച്ചാൽ: കങ്ങഴ പത്തനാട് പടിഞ്ഞാറേമന ശ്രീ മഹാപരാ ശക്തി ഭദ്ര വിളക്ക് കർമ്മസ്ഥാനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നിർദ്ധന രോഗികൾക്ക് ചികിത്‌സാസഹായം നൽകുന്ന ദേവി കാരുണ്യം പദ്ധതിക്ക് തുടക്കമായി. കർമ്മ സ്ഥാനം മഠാധിപതിയുടെ അമ്പതാം പിറന്നാളിന്റെ ഭാഗമായി ആരംഭിച്ച പദ്ധതിയുടെ ആദ്യ സഹായം റീജണൽ കാൻസർ സെന്ററിൽ ചികിത്സയിൽ കഴിയുന്ന സോമനാഥൻ നെടുങ്കുന്നത്തിന്റെ ബന്ധുക്കൾക്ക് മധു ദേവാനന്ദ കൈമാറി. നിർദ്ധനരായ 101 പേർക്കാണ് പദ്ധതിയിലൂടെ സഹായം നൽകുന്നതെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.