s-d-sureshbabu

തലയോലപ്പറമ്പ് : എസ് എൻ ഡി പി യോഗം കെ ആർ നാരായണൻ സ്മാരക തലയോലപ്പറമ്പ് എസ് എൻ ഡി പി യൂണിയനിലെ ബ്രഹ്മമംഗലം 740-ാം നമ്പർ ശാഖ യോഗത്തിൽ നടന്ന വിദ്യാഭ്യാസസമ്മേളനവും അവാർഡ് വിതരണവും യൂണിയൻ സെക്രട്ടറി എസ്.ഡി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.ഗോപി അദ്ധ്യക്ഷത വഹിച്ചു. എം ബി ബി എസ് ന് ഉയർന്നവിജയം കരസ്ഥമാക്കിയ ഡോ.അഞ്ജിത വേണു, ലൈബ്രറി സയൻസിൽ പി എച്ച് ഡി നേടിയ ഡോ. അഭിലാഷ്മാൻ തോട്ടത്തിൽ, ആയുർവേദത്തിൽ ഉന്നത വിജയം നേടിയ ഡോ അനഘ.എൻ മോഹനൻ എന്നിവരെയും പ്ലസ്ടു, എസ്എസ്എൽസി കോഴ്‌സുകളിൽ മുഴുവൻ എ പ്ലസ് നേടിയ കുട്ടികളെയും കാഷ് ഷ് അവാർഡും മൊമെന്റവും നൽകി ആദരിച്ചു.വനിതാസംഘം പ്രസിഡന്റ് ബീനാ മോഹനൻ, ടി.പി.അജിത്കുമാർ കുളങ്ങരപ്പറമ്പിൽ, ഷാജി കാലായിൽ എന്നിവർ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി കെ പി.ജയപ്രകാശ് സ്വാഗതവും വനിതാ സംഘം സെക്രട്ടറി സുനി അജിത് നന്ദിയും പറഞ്ഞു.