
കോട്ടയം: സിൽവർ ലൈൻ വിഷയത്തിൽ ജനപ്രതിനിധികളുമായി ചർച്ച നടത്താതെ വരേണ്യവർഗത്തിൽ നിന്ന് ചിലരെയും പാർശവർത്തികളെയും വിളിച്ചുകൂട്ടി ചർച്ച ചെയ്യുന്ന മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കലാണെന്നു കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി. ജെ ലാലി പറഞ്ഞു. പുനരധിവാസപാക്കേജ് പ്രധാന പ്രശ്‌നമായി അവതരിപ്പിച്ചുകൊണ്ടുവരുന്ന മുഖ്യമന്ത്രി പാരിസ്ഥിതിക, സാമൂഹ്യ ആഘാതത്തിനും സാമ്പത്തിക കടബാദ്ധ്യതക്കും ഉത്തരം പറയാതിരിക്കുന്നത് വിരോധാഭാസമാണ്. പുനരധിവാസ പാക്കേജിൽ വസ്തുവിന്റെ വിലയുടെ നാലിരട്ടി എന്നത് ഗവണ്മെന്റ് നിശ്ചയിച്ചിരിക്കുന്ന ഫെയർ വാല്യൂവിന്റെ നാലിരട്ടിയാണെന്നും അത് യഥാർഥ മാർക്കറ്റ് വിലയുമായി യോജിച്ചു പോകുന്നതല്ലെന്നും അദേഹം പറഞ്ഞു.