pachakary-krishy

വെച്ചൂർ : വെച്ചൂർ ദേവി വിലാസം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ എൻ എസ് എസ് ക്യാമ്പിനോടനുബന്ധിച്ച് വിദ്യാർഥികൾ ഗ്രോ ബാഗിൽ ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു. സ്‌കൂൾ വളപ്പിൽ ആരംഭിച്ച കൃഷി പച്ചക്കറി തൈ നട്ട് വെച്ചൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ഷൈല കുമാർ ഉദ്ഘാടനം ചെയ്തു.

വിഷമയമില്ലാത്ത പച്ചക്കറി ഉൽപാദിപ്പിച്ചു സ്‌കൂളിലെ ഉച്ച ഭക്ഷണത്തിനു വിഭവങ്ങൾ ഒരുക്കാനും കൃഷിയിൽ നിന്നു ലഭിക്കുന്ന അനുഭവ സമ്പത്തിന്റ പിൻബലത്തിൽ വീടുകളിൽ മികച്ച അടുക്കളതോട്ടം ഒരുക്കാൻ വിദ്യാർഥികളെ പ്രാപ്തരാക്കാനാണ് ക്യാമ്പിനോടനുബന്ധിച്ച് 50 ഓളം വിദ്യാർഥികൾ അടങ്ങുന്ന എൻ എസ് എസ് യൂണി​റ്റാണ് കൃഷി ആരംഭിച്ചതെന്ന് എൻ എസ് എസ് പ്രോഗ്രാം ഓഫിസർ വി.ടി. വിദ്യ പറഞ്ഞു. വെച്ചൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിൻസിജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ പി.കെ. മണിലാൽ, വികസന കാര്യസ്​റ്റാൻഡിംഗ് കമ്മ​റ്റി ചെയർമാൻ സോജിജോർജ് , പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന മനോജ്, ആൻസി തങ്കച്ചൻ , ബിന്ദുരാജു , ശാന്തിനി , സ്‌കൂൾ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.