പാലാ: ശ്രീനാരായണ ഗുരുദേവ ദർശനവും മഹാഗുരുവിന്റെ കൃതികളും പ്രാർത്ഥനയോടെ പഠിക്കുന്നവർക്ക് എന്നും ഗുരു കടാക്ഷമുണ്ടാകുമെന്ന് പറഞ്ഞു. വിശ്വാസത്തോടുകൂടി വേണം ഗുരുകൃതികളെ സമീപിക്കാനെന്നും അദ്ദേഹം തുടർന്നു.
ശിവഗിരി തീർത്ഥാനടനത്തോടനുബന്ധിച്ച് നടന്ന കലാമത്സരങ്ങളിൽ കാവ്യാലപനത്തിനും പ്രസംഗത്തിനും എക്‌സലന്റ് പെർഫോർമാർ ബഹുമതി ലഭിച്ച കൊണ്ടാട് എസ്.എൻ.ഡി.പി. ശാഖാ വനിതാസംഘം പ്രസിഡന്റ് സലിജ സലിം ഇല്ലിമൂട്ടിലിന് സമഭാവന കൂട്ടായ്മ അനുമോദിച്ചു.സമ്മേളനം കോട്ടയം ശ്രീനാരായണ മൂല്യാധിഷ്ഠിത പഠനകേന്ദ്രം കോഓർഡനേറ്റർ എ.ബി. പ്രസാദ്കുമാർഉദ്ഘാടനം ചെയ്തു.
സന്തോഷ് എം. പാറയിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ എസ്. എൻ. ഡി. പി യോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ മോഹൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ വനിതാ സംഘം വൈസ് ചെയർപേഴ്‌സൺ ബിന്ദു സജി മനത്താനം, കുമാരി ഭാസ്‌കരൻ മല്ലികശ്ശേരി, സ്മിത ഷാജി , രവീന്ദ്രൻ ഈരാറ്റുപേട്ട, സജി മുല്ലയിൽ, മായ ഹരിദാസ്, സിന്ധു ബിജു , ലതാ സിബി , വൃന്ദ മനു, അമ്മിണിയമ്മ കൊല്ലപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.