കോട്ടയം: പരസ്പരം വായനക്കൂട്ടം വാർഷികവും പുരസ്‌കാര സമർപ്പണവും ശനിയാഴ്ച്ച കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടത്തുന്നു.രാവിലെ 10 ന് ചേരുന്ന സമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.പുരസ്ക്കാര വിതരണവും 'വർത്തമാനത്തിന്റെ ആകുലതകൾ ' എന്ന കൃതിയുടെ പ്രകാശനവും മന്ത്രി നിർവ്വഹിക്കും.
പ്രതിഭകൾക്കുള്ള വിവിധ സാഹിത്യ പുരസ്‌കാരങ്ങൾ കഥാകൃത്ത് ബാബു കുഴിമറ്റം, എസ്.ജോസഫ്, ഏബ്രഹാംഇട്ടിച്ചെറിയ ,എസ്.സരോജം എന്നിവർ സമ്മാനിക്കം. കെ.കെ.ഷാജിമോൻ, ആർ.പ്രമോദ് ചന്ദ്രൻ എന്നിവർ പ്രസംഗിക്കും. വായനക്കൂട്ടം മാനേജിംഗ് എഡിറ്റർ എസ്.സരോജം അദ്ധ്യക്ഷയാകും. ചീഫ് എഡിറ്റർ ഔസേഫ് ചിറ്റക്കാട് സ്വാഗതവും അസോസിയേറ്റ് എഡിറ്റർ കെ.കെ.അനിൽകുമാർ നന്ദിയും പറയും.
രണ്ടു മണിക്കു ചേരുന്ന സാഹിത്യ സമ്മേളനം അയ്മനം ജോൺ ഉദ്ഘാടനം ചെയ്യും.കെ.എൻ.സലോചനൻ അദ്ധ്യക്ഷനാകും. ജി. അജയകുമാറിന്റെ കഥാസമാഹാരം നോവലിസ്റ്റ് അനിൽ കോനാട്ട് പ്രകാശനം ചെയ്യും. ജി.കൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും.ഉണ്ണികൃഷ്ണൻ അമ്പാടി പുസ്തക പരിചയവും ടി.ജി.ബി.മേനോൻ ആശംസയും നൽകും. തുടർന്നു ചേരുന്ന കഥ കവിത അരങ്ങുകൾക്ക് എം.എൻ.ഷാജി, മേമ്മുറി ശ്രീനിവാൻ എന്നിവർ മേഡറേറ്റർമാരാകും.