pcgeorge

കോട്ടയം: കെ. റെയിൽ പദ്ധതി നടപ്പാക്കിയേ തീരൂ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിർബന്ധ ബുദ്ധിക്കു പിന്നിൽ ഗൂഢാലോചനയെന്ന് ജനപക്ഷം ചെയർമാൻ പി.സി ജോർജ് പത്രസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജപ്പാൻ ഉപേക്ഷിച്ച സിൽവർ ലൈൻ പദ്ധതിക്കു പിന്നിൽ കമ്മീഷൻ താത്പര്യമാണ് ,

കേരളത്തിന് നഷ്ടം മാത്രം ഉണ്ടാക്കുന്ന ഈ പദ്ധതിയുമായി മുഖ്യമന്ത്രി ഇറങ്ങിത്തിരിച്ചതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. 2025 ൽ ഇന്ത്യൻ റെയിൽവേ 160 കിലോമീറ്റർ സ്പീഡിൽ ഗതാഗതം ആരംഭിക്കുന്നതിന് ഡബിൾ ലൈൻ ആക്കുന്നതിന് നടപടി സ്വീകരിച്ചു ആദ്യഘട്ടമെന്ന നിലയിൽ എറണാകുളം ഷൊർണൂർ ലൈനിനു വേണ്ടി 1500 കോടി രൂപ അനുവദിച്ചു . എന്നിട്ടും രണ്ടു ലക്ഷം കോടി രൂപയെങ്കിലും ചെലവു വരുന്ന നടപ്പാക്കാൻ സാദ്ധ്യതയില്ലാത്ത ഈ പദ്ധതി പ്രചരണവുമായി മുഖ്യമന്ത്രി നീങ്ങുന്നതിൽ ദുരൂഹതയുണ്ട്.

എൽഡിഎഫ് മുന്നോട്ടുവച്ച വാഗ്ദാനങ്ങൾ നടപ്പാക്കുന്നതിൽ പിണറായി ഗവൺമെന്റ് പരാജയമാണെന്ന് തെളിഞ്ഞു .ഓരോ ദിവസവു പൊലീസ് നരനായാട്ട് ഭീകരത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പകരം കോടിയേരി ബാലകൃഷ്ണനെയോ കെ.കെ ഷൈലജ ടീച്ചറെയോ എം.എം മണിയേയോ മുഖ്യമന്തിയാക്കണം .