കോട്ടയം: നഗരത്തിന്റെ പടിഞ്ഞാറൻ മേഖലയായ വേളൂർ പ്രദേശത്തെ വെള്ളപ്പൊക്ക കെടുതികളിൽ നിന്ന് മോചിപ്പിക്കാൻ പ്രദേശത്തെമുഴുവൻ തോടുകളും നവീകരിയ്ക്കുന്നു. ജനപങ്കാളിത്തത്തോടെ വിവിധ സർക്കാർ പദ്ധതികളുമായി ചേർന്ന് ഘട്ടംഘട്ടമായി പദ്ധതി നടപ്പിലാക്കും. ഒന്നാം ഘട്ടമായി മീനച്ചിലാറിൽ കരീത്ര ഭാഗത്തു നിന്ന് ആരംഭിച്ച് ഭാമിശ്ശേരിയിൽ ആമ്പല്ലൂർ തോട്ടിൽ ചേരുന്ന കൈതാത്തുശ്ശേരി തോട് നവീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർ സംയോജന പദ്ധതി കോർഡിനേറ്റർ കെ . അനിൽകുമാർ നിർവ്വഹിച്ചു. മഹാത്മാ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ ജനകീയമായാണ് പദ്ധതി നടപ്പിലാക്കുന്നത്. കോട്ടയം നഗരസഭ 45-ാം വാർഡ് കൗൺസിലർ ഷീല സതീഷ് അദ്ധ്യക്ഷത വഹിച്ചു

46-ാം വാർഡ് കൗൺസിലർ . രഞ്ജിത്ത്, സി.പി.എം തിരുവാതുക്കൽ ലോക്കൽ സെക്രട്ടറി

അഭിലാഷ് . , കർഷക സംഘം മേഖല സെക്രട്ടറി സുരേഷ് ജേക്കബ് എന്നിവർ സംസാരിച്ചു.