mannath

കോട്ടയം : ആർ ശങ്കർ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ മന്നത്തു പത്മനാഭന്റെ 145-ാം മതു ജയന്തി ആഘോഷിച്ചു. ജയന്തി ആഘോഷം കേരള സാഹിത്യ അക്കാദമി മുൻ അംഗം കൈനകരി ഷാജി ഉദ്ഘാടനം ചെയ്തു. ആർ ശങ്കർ സാംസ്കാരിക വേദി പ്രസിഡന്റ് എം.എസ് സാബു അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി കുഞ്ഞ് ഇല്ലംപള്ളി, എം.കെ ശശിയപ്പൻ, ബേബി ചാണ്ടി, എം.ബി സുകുമാരൻ നായർ, ബൈജു മറാട്ടുകുളം, ബാലകൃഷ്ണൻ കുസുമാലയം, സാൽവിൻ കൊടിയന്തറ തുടങ്ങിയവർ പ്രസംഗിച്ചു