കോട്ടയം: സംസ്ഥാന വനിതാ കമ്മീഷൻ കോട്ടയത്ത് സംഘടിപ്പിച്ച അദാലത്തിൽ 29 പരാതി തീർപ്പാക്കി. 15 കേസുകളിൽ പൊലീസ് വകുപ്പടക്കം ബന്ധപ്പെട്ട ഓഫീസുകളോട് റിപ്പോർട്ട് ആവശ്യപ്പെട്ടു.
കോട്ടയം പൊൻകുന്നം വർക്കി സ്മാരക ഹാളിൽ നടന്ന അദാലത്തിൽ 80 പരാതികളാണ് ലഭിച്ചത്. 36 പരാതി അടുത്ത അദാലത്തിൽ പരിഗണിക്കുന്നതിനായി മാറ്റിവച്ചു. സ്ത്രീകൾ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രശ്നങ്ങൾ, വസ്തു തർക്കം, കുടുംബപ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള പരാതികൾ പരിഗണിച്ചതായി കമ്മീഷനംഗം ഇ.എം. രാധ പറഞ്ഞു.