
കോട്ടയം: കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റി മീഡിയസെൽ കൺവീനറായി ബിനുചെങ്ങളത്തെ പാർട്ടി ചെയർമാൻ പി.ജെ.ജോസഫ് പ്രഖ്യാപിച്ചു. ഇടതുമുന്നണിയിൽ ചേരാനുള്ള ജോസ് കെ മാണിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് പി.ജെ ജോസഫ് വിഭാഗത്തിൽ പ്രവർത്തകരോടൊപ്പം ചേരാൻ തീരുമാനിച്ച മാണിഗ്രൂപ്പിലെ നേതാവാണ് ബിനു. കേരള കോൺഗ്രസ് എം സംസ്ഥാന കമ്മറ്റി അഗം, ജില്ലാ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ ദീർഘ കാലം പ്രവർത്തിച്ചിട്ടുണ്ട്. യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടേറിയറ്റ് അഗം, ജില്ലാ സെക്രട്ടറി, എന്നീനിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ക്‌നാനായ കത്തോലിക്കാ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗമാണ്.