കാഞ്ഞിരപ്പള്ളി:കേരളത്തെ കലാപ ഭൂമിയാക്കരു തെന്നാവശ്യപ്പെട്ട് സി പി എം നേതൃത്വത്തിൽ കാഞ്ഞിരപള്ളി ഏരിയായുടെ വിവിധ ലോക്കൽ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണ നടത്തി.
കാഞ്ഞിരപ്പള്ളി പേട്ട കവലയിൽ സി എസ് ശ്രീജിത്തും പട്ടി മറ്റത്ത് അജാസ് റഷീദും ആനക്കല്ലിൽ ജില്ലാ കമ്മിറ്റിയംഗം വി പി ഇബ്രാഹിമും മുണ്ടക്കയത്ത് ഏരിയാ സെക്രട്ടറി കെ രജേഷും പുഞ്ചവയലിൽ എറണാകുളം ജില്ലാ കമ്മിറ്റിയംഗം അഡ്വ.സി വി അനിത യും കൂട്ടിക്കലിൽ ജില്ലാ കമ്മിറ്റിയംഗം വി പി ഇസ്മായിലും പാറത്തോട്ടിൽ ഷമീം അഹമ്മദും ഉദ്ഘാടനം ചെയ്തു.