
കോട്ടയം: ചിത്രദർശന ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവം ഇന്ന് ദർശന കൾച്ചറൽ സെന്ററിൽ ആരംഭിക്കും. ദിവസവും വൈകിട്ട് 5.30നാണ് പ്രദർശനം . അന്തരിച്ച സംവിധായകൻ എസ്. സേതുമാധവനോടുള്ള ആദര സൂചകമായി അദ്ദേഹത്തിന്റെ സിനിമയായ യക്ഷി ഉദ്ഘാടനത്തിന് പ്രദർശിപ്പിക്കും. സമാപന ദിവസമായ 9ന് വൈകിട്ട് 4.30 ന് ചിത്രദർശനയുടെ പുതിയ ഓഫീസിന്റെയും ലൈബ്രറിയുടെയും ഉദ്ഘാടനവും, എസ്. സേതുമാധവൻ അനുസ്മരണവും നടൻ ഇന്ദ്രൻസ് നിർവ്വഹിക്കും.. 6ന് ദി ഷേപ്പ് ഓഫ് വാട്ടർ, 7ന് 12 ആംഗ്രിമെൻ, 8ന് ദ് റീഡർ, 9ന് 1917 തുടങ്ങിയവയാണ് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.