കോട്ടയം: ഹ്യൂമൻ റൈറ്റ്‌സ് ജസ്റ്റീസ് വിജിലൻസ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാണംപടി പാലത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി ട്രാഫിക്ക് സിഗ്‌നൽ സ്ഥാപിക്കയും ട്രാഫിക്ക് പൊലീസിനെ ഡ്യൂട്ടിക്ക് നിയമിക്കയും ചെയ്യണം എന്നാവശ്യപ്പെട്ട് തിരുവാർപ്പ്, കിളിരൂർ നിവാസികൾ വെസ്റ്റ് എസ്.എച്ച്.ഒ അനൂപ കൃഷ്ണയ്ക്ക് പരാതി കൈമാറി. ജില്ലാ സെക്രട്ടറി ആശ ജയദേവൻ, പ്രസിഡന്റ് ആശ രവി, ട്രഷറർ കെ.എസ് അനീഷ് എന്നിവർ പങ്കെടുത്തു.