
അതിരമ്പുഴ: സെന്റ് അലോഷ്യസ് ഹൈസ്‌കൂൾ 1982 ബാച്ച് അലൂംമ്‌നി അസോസിയേഷൻ പ്രഥമ സമ്മേളനവും ഗുരുവന്ദനവും നടത്തി. സെന്റ് മേരീസ് ഫെറോനാ പള്ളി വികാരി ഫാ.ഡോ. ജോസഫ് മുണ്ടകത്തിൽ അദ്ധ്യക്ഷനായിരുന്നു. സ്‌കൂളിന്റെയും അതിരമ്പുഴയുടെയും അഭിവൃദ്ധിക്കുവേണ്ടി കൂടുതൽ ക്രിയാത്മക പ്രവർത്തനങ്ങൾ ചെയ്യാൻ അസോസിയേഷൻ മുന്നോട്ടുവരണമെന്ന് അധ്യാപകർ ഓർമിപ്പിച്ചു. പി.കെ. ജോർജ്, കെ.പി. ദേവസ്യ, ജേക്കബ് പൊന്നാറ്റിൽ, കെ.ജെ. റോസമ്മ, കുരുവിള സെബാസ്റ്റിയൻ, പി.റ്റി. ദേവസ്യ, പി.യു. റോസമ്മ, തോമസ് സിറിയക്, കെ.സി. ജോൺ, ഇ.റ്റി. റോസമ്മ, പി.ജെ. ജോസഫ് പ്ലാമൂട്ടിൽ, പി.റ്റി. ജോസ്, മേരി രാജമ്മ എന്നീ അധ്യാപകർക്ക് കൃതജ്ഞതാഫലകങ്ങൾ സമ്മാനിച്ചു. ഫാ. മാത്യു നടമുഖം ആശംസാപ്രസംഗം നടത്തി. അസോസിയേഷൻ പ്രസിഡന്റ് തോമസ് പുതുശേരി സ്വാഗതവും പി. എൻ. കൃഷ്ണൻനായർ നന്ദിയും പറഞ്ഞു.