nss

പാലാ: മീനച്ചിൽ താലൂക്ക് എൻ.എസ്.എസ്. യൂണിയനിലെ കരയോഗാംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വിവിധ എൻഡോവ്‌മെന്റുകളും വിതരണം ചെയ്തു.
യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.പി. ചന്ദ്രൻ നായർ ഉദ്ഘാടനം ചെയ്തു.
യൂണിയൻ കമ്മറ്റിയംഗങ്ങൾ, വനിതാ യുണിയൻ കമ്മറ്റിയംഗങ്ങൾ, എൻ.എസ്.എസ്. പ്രതിനിധിസഭാ മെമ്പർമാർ, കരയോഗ, വനിതാസമാജ ഭാരവാഹികൾ, സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾ, അവരുടെ രക്ഷകർത്താക്കൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.എസ്. ഷാജികുമാർ സ്വാഗതവും സെക്രട്ടറി വി.കെ. രഘുനാഥൻ നായർ നന്ദിയും പറഞ്ഞു.