jayaraj

ചങ്ങനാശേരി: ചങ്ങനാശേരിയിൽ കൂടുതൽ കോടതികൾ അനുവദിക്കണമെന്ന് ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ആവശ്യപ്പെട്ടു. പതിനഞ്ച് വില്ലേജുകളിലായി നാലു ലക്ഷത്തിലധികം ജനസംഖ്യയുള്ള ചങ്ങനാശേരി താലൂക്ക് പ്രദേശത്ത് കൂടുതൽ കോടതികൾ അത്യന്താപേക്ഷിതമാണന്ന് അദ്ദേഹം പറഞ്ഞു. ചങ്ങനാശേരി ബാർ അസോസിയേഷൻ ഇൻസ്റ്റലേഷൻ പ്രോഗ്രാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരിൽ ഇനിയും കോടതികൾ വരേണ്ടതുണ്ടെന്നും അതിന് നേതൃത്വ പരമായ പങ്ക് വഹിക്കുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ അഡ്വ.ജോബ് മൈക്കിൾ എം.എൽ.എ അസോസിയേഷൻ ഭാരവാഹികൾക്ക് ഉറപ്പ് നൽകി. ബാർ അസോസിയേഷന്റെ പുതിയ പ്രസിഡന്റായി അഡ്വ.സി.കെ ജോസഫ്, സെക്രട്ടറിയായി കൃഷ്ണദാസ്, ട്രഷററായി അഡ്വ. പി. ദീപു എന്നിവരുൾപ്പെട്ട ഭരണ സമിതി ചുമതലയേറ്റു. അഡ്വ. റോയി തോമസ് അദ്ധ്യക്ഷത വഹിച്ചു. അതിവേഗ കോടതി ജഡ്ജ് ജി.പി ജയകൃഷ്ണൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് എൻ.എ സിർഷ, മുൻസിഫ് മജിസ്‌ട്രേട്ട് ജെയ്ബികുര്യാക്കോസ്, അഭിഭാഷകരായ കെ മാധവൻ പിള്ള, ജി. രാമൻ നായർ, ജോസഫ് ഫിലിപ്പ്, പി.എസ് രഘുറാം,പി.സി ചെറിയാൻ, പി.എസ് മനോജ്, അനിതാ പ്രസാദ്, എസ്. അനിൽ ,പബ്ലിക് പ്രോസിക്യൂട്ടർ ധന്യാ പിള്ള തുടങ്ങിയവർ പങ്കെടുത്തു.