suvidh

ചങ്ങനാശേരി: സംസ്ഥാന മദ്യ വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ, ലോക റെക്കോർഡിന്റെ നിറവിൽ നിൽക്കുന്ന കുട്ടി ദൈവം എന്ന ഷോർട്ട് ഫിലിമിന്റെ സംവിധായകൻ സുവിദ് വിൽസണിനെ പത്മരാജൻ പുരസ്‌കാരം നൽകി അനുമോദിച്ചു. അസിസ്റ്റന്റ് ഏക്‌സ്സൈസ് കമ്മീഷണർ വൈ.ഷിബു പ്രശസ്തി പത്രം നൽകി. കവിയും ഗാനരചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ പൊന്നാടയണിയിച്ചു ആദരിച്ചു.
സമിതിയുടെ ഏഴാം സംസ്ഥാന സമ്മേളന വേദിയായ തൈക്കാട് ശാന്തി ഭവനിൽ ആയിരുന്നു പുരസ്‌കാരം വിതരണം നടന്നത്. സമിതി സംസ്ഥാന പ്രസിഡന്റ് എം. റസീഫ് അദ്ധ്യക്ഷത വഹിച്ചു. സിനിമ താരം പ്രേംകുമാർ മുഖ്യാതിഥിയായി. കവി കുന്നത്തൂർ ജയപ്രകാശ്, റോബർട്ട് സാം, അനിൽ ഗുരുവായൂരപ്പൻ എന്നിവർപ്രസംഗിച്ചു. സംസ്ഥാന സെക്രട്ടറി റസാൽ ശബർമതി സ്വാഗതവും ജില്ലാ സെക്രട്ടറി ഷാജി നന്ദിയും പറഞ്ഞു.