കോട്ടയം: എം.സി റോഡിൽ ലോറി സ്‌കൂട്ടറിൽ തട്ടി ആർപ്പൂക്കര പടിഞ്ഞാറേ മണലേൽ രൂപൻ ജേക്കബിന് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് 2.15 ഓടെ പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജിന് സമീപത്തായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറി പെരുമ്പാവൂരിൽ നിന്നും സിമന്റ് ഇഷ്ടികയുമായി എത്തിയതായിരുന്നു. പള്ളം ബിഷപ് സ്പീച്ച്‌ലി കോളേജ് ഭാഗത്ത് നിന്നും റോഡിലേക്ക് ഇറങ്ങിവന്ന സ്‌കൂട്ടർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു. ലോറിയുടെ പിന്നിലുടക്കിയ സ്‌കൂട്ടറിനേയും യാത്രക്കാരനെയും ലോറി മീറ്ററുകളോളം വലിച്ചുകൊണ്ടുപോയി. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.