കുമരകം : ബാങ്കുപടി ഗൊങ്ങിണിക്കരി ഭാഗത്തെ വീട് കുത്തി തുറന്ന് മാേഷണം നടത്തിയ ആളെ പോലീസ് പിടികൂടി. തമിഴ്നാട് സ്വദേശിയും കുറിച്ചിയിൽ താമസക്കാരനുമായ കലൈരസൻ (24) നെയാണ് കുമരകം എസ്' ഐ. എസ് സുരേഷിന്റെ നേതൃത്വത്തിൽ ഇന്നലെ വൈകുന്നേരം പിടികൂടിയത്. കായൽ വീട്ടിൽ ഭായിയമ്മയുടെ അടുക്കളയിൽ കയറി മിക്സിയും പാത്രങ്ങളും ഉൾപ്പടെയുള്ള വീട്ടുപകരണങ്ങൾ കഴിഞ്ഞ ദിവസം ഇയാൾ പകൽ മോഷ്ടിക്കുകയായിരുന്നു. വീട്ടിൽ ഈ സമയത്ത് ആരം ഉണ്ടായിരുന്നില്ല. പഴയ സാധനങ്ങൾ പെട്ടി ഓട്ടോയിലെത്തി ശേഖരിച്ച് കുറിച്ചിയിലെ ആക്രികടയിൽ വിൽക്കുന്ന ഇയാളെ കുറിച്ചിയിൽ നിന്നുമാണ് പിടികൂടിയത് . വിവിധ പ്രദേശങ്ങളിലെ സി സി റ്റി വി പരിശോധിച്ചതിലൂടെ ആണ് മോഷ്ടാവിനെ കുറിച്ചുള്ള സൂചന ലഭിച്ചത്. പ്രതിയെ ഇന്ന് കാേടതിയിൽ ഹാജരാക്കും.