
വൈക്കം : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ശതാഭിഷേകത്തിന്റെ ഭാഗമായി വൈക്കം യൂണിയനും സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളും നാല് നിർദ്ധനർക്ക് വീട് വെച്ച് നൽകുന്നതിന്റെ മൂന്നാമത്തെ വീടിന്റെ നിർമ്മാണ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് പി.വി. ബിനേഷ് നിർവ്വഹിച്ചു.
648ാം നമ്പർ മറവൻതുരുത്ത് ശാഖയിലെ മംഗലശേരിയിൽ പരേതനായ സുരേന്ദ്രന്റെ കുടുംബത്തിനാണ് വീട് നിർമ്മിച്ച് നൽകുന്നത്. . യൂണിയൻ കൗൺസിലർ സെൻ സുഗുണൻ, ശാഖാ പ്രസിഡന്റ് ഷാജി കാട്ടിത്തറ, വൈസ് പ്രസിഡന്റ് എൻ.സി അശോകൻ, സെക്രട്ടറി സുഗുണൻ, പ്രഭാകരൻ, തങ്കമണി പ്രസന്നൻ, വനജ മോഹനൻ, സജി നടുക്കരി, എം.പി. ലെനിൻ, സ്‌കൂൾ പ്രിൻസിപ്പിൾമാരായ എ. ജോതി, ഷാജി റ്റി. കുരിവിള, പ്രഥമാദ്ധ്യാപിക പി.ആർ. ബിജി, ഇ.പി. ബീന, എം. എസ്. സുരേഷ് ബാബു, മിനി വി. അപ്പുകുട്ടൻ, സി.എസ്. സിജി, പി.ടി.എ പ്രസിഡന്റ് പി.പി. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. ജയൻ എന്നിവർ പങ്കെടുത്തു.