painting


കോട്ടയം : കേരള ഗസറ്റഡ് ഓഫീസർസ് യൂണിയന്റെ(കെ.ജി. ഒ.യു ) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോട്ടയം നഗരസഭാ പരിധിയിലുള്ള ഹൈസ്‌കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ശനിയാഴ്ച്ച ചിത്രരചനാ ക്യാമ്പ് നടത്തും. 10.30 നു കോട്ടയം കെ പി എസ് ടി എ കോപ്പറേറ്റീവ് ബാങ്ക് ഹാളിൽ വച്ചാണ് ചിത്രരചനാ മത്സരം(വാട്ടർകളർ) . ഒരു വിദ്യാലയത്തിൽ നിന്നും പരമാവധി അഞ്ചു കുട്ടികൾക്ക് വരെ മത്സരത്തിൽ പങ്കെടുക്കാം . മത്സരത്തിനുള്ള വിഷയം അന്നെദിവസം രാവിലെ നൽകുന്നതാണ്. രജിസ്‌ട്രേഷൻ ഫോൺ 9447760303,9846188450. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും നൽകുന്നതാണ്.