പാലാ: കേരളാ കോൺഗ്രസ് രാമപുരം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിന് കീഴിലെ നാല്പതോളം കിടപ്പ് രോഗികൾക്ക് തുടർച്ചയായി മരുന്ന് കൊടുത്ത് സഹായിക്കുന്നതിനുള്ള പദ്ധതി ആരംഭിക്കുന്നു.

ഒരുവർഷം ഒരു രോഗിക്ക് ചുരുങ്ങിയത് ഇരുപതിനായിരത്തോളം രൂപയുടെ മരുന്നുകളാണ് വിതരണം ചെയ്യുന്നതെന്ന് കേരളാ കോൺഗ്രസ് നേതാക്കളായ മത്തച്ചൻ പുതിയിടത്തുചാലിൽ, വി.എ. ജോസ് ഉഴുന്നാലിൽ, അവിരാച്ചൻ മുല്ലൂർ, അഡ്വ. ജോസഫ് കണ്ടത്തിൽ, രാമപുരം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോഷി കുമ്പിളുങ്കൽ തുടങ്ങിയവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചികിത്സാസഹായ പദ്ധതിയുടെ ഉദ്ഘാടനം ശനിയാഴ്ച വൈകിട്ട് 3 ന് കേരളാ കോൺഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. നിർവ്വഹിക്കും. രാമപുരം സെന്റ് തോമസ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ മത്തച്ചൻ പുതിയിടത്തുചാലിൽ അദ്ധ്യക്ഷത വഹിക്കും.

കേരളാ കോൺഗ്രസ് നേതാക്കളായ പി.സി. തോമസ്, മോൻസ് ജോസഫ്, ഫ്രാൻസീസ് ജോർജ്ജ്, ജോയി എബ്രഹാം എന്നിവർക്കൊപ്പം മാണി സി. കാപ്പൻ എം.എൽ.എ., യു.ഡി.എഫ്. കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, അപു ജോൺ ജോസഫ്, ജോർജ്ജ് പുളിങ്കാട്, തോമസ് ഉഴുന്നാലിൽ, എം.പി. കൃഷ്ണൻ നായർ, ഗസി ഇടക്കര, ജോമോൻ ശാസ്താംപടവിൽ തുടങ്ങിയവർ സംസാരിക്കും. സമ്മേളനത്തിൽ ജീവകാരുണ്യ പ്രവർത്തകനായ ബിനോയ് ജെയിംസ് ഊടുപുഴയേയും രാമപുരം പഞ്ചായത്തിലെ മികച്ച കർഷകരെയും ആദരിക്കും.