ചങ്ങനാശേരി: ഫാത്തിമമാതാ ദൈവാലയത്തിൽ തിരുനാൾനാളെ ആരംഭിച്ച് 16 ന് സമാപിക്കും. 7ന് വൈകുന്നേരം 5 ന്കൊടിയേറ്റിന് വികാരി ഫാ. സേവ്യർ ജെ. പുത്തൻകളം കാർമ്മികത്വം വഹിക്കും. വൈകിട്ട് 7ന് പൂർവികരുടെ അനുസ്മരണം, സെമിത്തേരി സന്ദർശനം, പ്രാർത്ഥന .
8ന് രാവിലെ 7ന് വി.കുർബാന 4.30 ന് വി.കുർബാന പ്രസംഗം ഫാ. ആന്റണി ഏത്തയ്ക്കാട്ട്. 9ന് ഇടവകദിനം വൈകുന്നേരം 3 ന് വി.കുർബാന, തുടർന്ന് ഇടവകദിന സമ്മേളന ഉദ്ഘാടനം ഫാ. ജോസഫ് (റെജി) പ്ലാത്തോട്ടം (എസ്.ബി.കോളജ് പ്രിൻസിപ്പൽ), കലാപരിപാടികൾ. 10ന് മുതൽ 15 വരെ യുവജനദിനം, വിദ്യാർത്ഥി ദിനം, രോഗീദിനം, വയോജന ദിനം, ഫാത്തിമാദിനം, മാതൃപിതൃദിനം, സമർപ്പിതദിനം തുടങ്ങിയ ദിനങ്ങളിൽ വി.കുർബാന
. പ്രധാന തിരുനാൾ ദിനമായ 16 ന് രാവിലെ 5.45, 7.00, 10.30 വി. കുർബ്ബാന ഫാ. സേവ്യർ ജെ. പുത്തൻകളം , ഫാ. ജോസഫുകുട്ടി പാറത്താനം, ഫാ. ജോൺ. ജെ. ചാവറ എന്നിവർ കാർമ്മികത്വം വഹിക്കും. ഉച്ചകഴിഞ്ഞ് 4.30 ന് ആഘോഷമായ തിരുനാൾ കുർബാന ഫാ. ജേക്കബ് നടുവിലേക്കളം കാർമ്മികനായിരിക്കും. 6ന് തിരുനാൾ പ്രദക്ഷിണം .