pnmtm

പൊൻകുന്നം:പനമറ്റം ഭഗവതിക്ഷേത്ര പുനരുദ്ധാരണത്തിന് തുടക്കം കുറിച്ച് ഇന്ന് ചുറ്റമ്പലം പൊളിച്ചുതുടങ്ങം.ഇതിന് മുന്നോടിയായി രാവിലെ ഭക്തരുടെ പ്രായശ്ചിത്ത പ്രദക്ഷിണംം നടത്തും.പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനാൽ ഇന്ന് മുതൽ ദർശനസമയത്തിൽ മാറ്റമുണ്ട്. നടതുറപ്പ് രാവിലെ 5.30 മുതൽ 8വരെയും വൈകിട്ട് 5.30 മുതൽ 7വരെയുമാണ്.

വെയിലും മഴയും നിർമ്മാണത്തിന് തടസ്സമാകാതിരിക്കാൻ ക്ഷേത്രത്തിന് മുകളിൽ കൂറ്റൻ പന്തൽ തയ്യാറായി. ഗർഡറുകൾ സ്ഥാപിച്ച് ടാർപോളിൻ വിരിച്ച് പത്തുലക്ഷം രൂപയോളം ചെലവിലാണ് പന്തൽ നിർമ്മിച്ചത്. മൂന്നുകോടി രൂപയാണ് പുനരുദ്ധാരണച്ചെലവ്. ഈ മാസം 15ന് വേഴേപ്പറമ്പിൽ നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ കുറ്റിയടിക്കൽ നടത്തും. 22ന് തന്ത്രി കണ്ഠര് രാജീവരുടെ കാർമ്മികത്വത്തിലാണ് ശിലാന്യാസം.