എലിക്കുളം:ഗ്രാമപഞ്ചായത്ത്പരിധിയിൽ വാഴക്കൃഷിചെയ്തിട്ടുള്ളകർഷകർക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ
പദ്ധതി പ്രകാരംആനുകൂല്യം ലഭിക്കും.താല്പര്യമുള്ളകർഷകർ ഭൂമിയുടെ കരമടച്ച രസീത്,ആധാർ , ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെപകർപ്പുമായി അപേക്ഷിക്കണം.ഗുണഭോക്തൃ വിഹിതം അടയ്ക്കണം.എലിക്കുളം :എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ ഹരിത സമൃദ്ധി പദ്ധതിപ്രകാരം ഗ്രാമസഭകൾ വഴി തെരെഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കൾക്ക്‌പോട്ടിംഗ് മിശ്രിതം നിറച്ച25 ഗ്രോബാഗുകളുംപച്ചക്കറിത്തൈകളുംവിതരണംചെയ്യുന്നു.താൽപര്യമുള്ള കർഷകർ ഗുണഭോക്തൃ വിഹിതമായ 500 രൂപ പനമറ്റത്ത് പ്രവർത്തിക്കുന്ന എലിക്കുളം കൃഷിഭവനിൽ അടയ്ക്കണമെന്ന് കൃഷി ആഫീസർഅറിയിച്ചു.