പൊൻകുന്നം:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 5257000 രൂപയുടെ സഹായം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ അപേക്ഷർക്ക് ലഭിച്ചതായി ചീഫ് വിപ്പ് ഡോ.എൻ.ജയരാജ് അറിയിച്ചു. 2021 മേയ് മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ലഭിച്ച 492 അപേക്ഷകൾക്കായിട്ടാണ് ഇത്രയും തുക അനുവദിച്ചത്. ഇത് കൂടാതെ 47 അപേക്ഷകൾ കൂടി സർക്കാരിന്റെ പരിഗണനയിലാണ്. അതും കൂടി ലഭിക്കുമ്പോൾ ആകെ തുകയിൽ വർദ്ധനവുണ്ടാകും. വില്ലേജടിസ്ഥാനത്തിൽ ലഭിച്ച തുക (അപേക്ഷകരുടെ എണ്ണം ബ്രാക്കറ്റിൽ) ആനിക്കാട് 479000 (71), ചിറക്കടവ് 577000 (59), കങ്ങഴ 435000 (48), കാഞ്ഞിരപ്പള്ളി 1036000 (99), കറുകച്ചാൽ 853500 (62), മണിമല 337500 (35), നെടുങ്കുന്നം 505000 (49), വാഴൂർ 856000 (88), വെള്ളാവൂർ (19). ധനസഹായം അനുവദിക്കപ്പെട്ടവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തിച്ചിട്ടുണ്ട്. ബാക്കിയുള്ളവ അടിയന്തരമായി ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നവരുന്നതായും ചീഫ് വിപ്പ് അറിയിച്ചു.