കോട്ടയം: സമയവും കടലിലെ തിരയും ആർക്കും വേണ്ടി കാത്തു നിൽക്കില്ല എന്ന ആശയം ഉൾക്കൊള്ളിച്ച് കോട്ടയം ലളിത കലാ അക്കാദമിയുടെ ആർട്ട് ഗാലറിയിൽ പ്രശസ്ത ചിത്രകാരൻ സജിത്ത് പനക്കന്റെ ചിത്രപദർശനം തുടരുന്നു. നാൽപ്പതോളം പെയിന്റിംഗുകളാണ് പ്രദർശനത്തിനായി എത്തിച്ചിട്ടുള്ളത്. ടെക്‌നോളജിയുടെ അതിപ്രസരം മൂലം ഇന്നത്തെ കുട്ടികൾക്ക് ലഭിക്കേണ്ടുന്ന പല മൂല്യങ്ങളും അടിത്തറകളും ലഭിക്കുന്നില്ലെന്നും കുട്ടികൾക്ക് വീടുകളിൽ നിന്ന് തന്നെ എല്ലാക്കാര്യങ്ങളിലുമുള്ള അടിത്തറ ലഭിക്കണമെന്ന ആശയമാണ് തന്റെ ഈ പ്രദർശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രദർശനം 10 വരെ നടക്കും.