പൊൻകുന്നം:കേരളത്തെ കലാപഭൂമിയാക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി സി.പി. എം നേതൃത്വത്തിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. പൊൻകുന്നം ടൗണിൽ നടന്ന കൂട്ടായ്മ വാഴൂർ ഏരിയാ സെക്രട്ടറി വി. ജി .ലാൽ ഉദ്ഘാടനം ചെയ്തു. ഐ. എസ് .രാമചന്ദ്രൻ, കെ. സേതുനാഥ്, ബി. ഗൗതം, എസ് .ദീപു, വി. ഡി .രജികുമാർ എന്നിവർ സംസാരിച്ചു.