
കുമരകം : ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ ശ്രീകോവിൽ സമർപ്പണവും പുന:പ്രതിഷ്ഠയും ഫെബ്രുവരി14 ന് നടക്കും . പ്രതിഷ്ഠാനന്തരം 117 -ാമത് ഉത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 17 ന് നടത്തി 24-ന് ആറാട്ടോടെ പര്യവസാനിക്കും. പ്രതിഷ്ഠക്ക് മുന്നോടിയായിട്ടുള്ള ചടങ്ങുകൾ ഫെബ്രുവരി ആറു മുതൽ ക്ഷേത്രത്തിൽ പ്രത്യേകം സജ്ജീകരിച്ച യഞ്ജശാലയിൽ ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികളുടെ നേതൃത്വത്തിൽ നടത്തും. കൃഷ്ണശിലയിലും ചെമ്പിലും സ്വർണ്ണത്തിലും പൂർത്തികരിക്കുന്ന ശ്രീകോവിലിന്റെ നിർമ്മാണത്തിനായി ഇതുവരെ ഒന്നര കോടി രൂപ ചെലവായതായി ദേവസ്വം സെക്രട്ടറി കെ ഡി സലിമോൻ അറിയിച്ചു. 2019 മാർച്ചിൽ പ്രസിദ്ധ ജ്യോതിർഷികളായ താമരശ്ശേരി വിനോദ് പണിക്കർ, കോഴിക്കോട് എടക്കാട് ദേവദാസ് ,കോട്ടയം ശ്രീകാന്ത് ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ നടന്ന അഷ്ടമംഗല ദേവപ്രശ്നത്തിലെ നിശ്ചയ പ്രകാരം പ്രസിദ്ധ വാസ്തു ശാസ്ത്ര ആചാര്യൻ കൊടുങ്ങല്ലൂർ ദേവദാസ് ആചാരിയുടെ മേൽനോട്ടത്തിലാണ് ശ്രീകോവിൽ നിർമ്മണം നടക്കുന്നത്. പഴയ ശ്രീകോവിലിന്റെ അളവിൽ അഷ്ടാശ്രയമായിട്ടാണ് ശ്രീകോവിൽ നിർമ്മിക്കുന്നത്. തമിഴ്നാട്ടിലെ ചെങ്കോട്ടയിൽ നിന്നുള്ള കൃഷ്ണശിലകളുടെ നിർമ്മാണം പ്രസിദ്ധ ശില്‌പി ചെങ്കോട്ട ശങ്കർ രവിയുടെ നേതൃത്വത്തിലുള്ള ശില്പികളും മേൽക്കൂര ചിത്രാലംകൃത രൂപകല്‌പന നൽകിയത് ശില്‌പി അരുക്കുറ്റി ഷിജിയുടെ നേതൃത്വത്തിലുമാണ്. ക്ഷേത്ര ഗാേപുര സ്വർണതാഴിക കുടത്തിന്റെ നിർമ്മാണം നിർവഹിച്ചത് ശില്പി തമിഴ്നാട് മെെലാടുംതുറ തിരുജ്ഞാനസംബന്ധവും ശ്രീകോവിലിന്റെ അടിത്തറ ജോലികൾ നടത്തിയത് ബൈജു മേലക്കരയുമാണ്. നിലവിൽ ശ്രീകോവിലിന്റെ മേൽക്കുര ചെമ്പാേല പാകുന്ന ജാേലികൾ ആലുപ്പുഴ സരസ്വതി ടെമ്പിൾ വർക്ക്സ് ഉടമകളായ നിധിൻ , അനുപ് , വിവേക് എന്നിവരുടെ നേതൃത്വത്തിൽ നടന്നു വരികയാണ്. ശ്രീകോവിൽ നിർമ്മാണത്തിനായി ഈ കൊവിഡ് പ്രതിസന്ധിക്കിടയിലും ഭക്തർ നൽകിയ സഹകരണങ്ങളും ഉദാര സംഭാവനകളുമാണ് ഇത്രയും ഭംഗിയായും വേഗത്തിലും നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചതെന്ന് ദേവസ്വം പ്രസിഡന്റ് അഡ്വ.വി.പി.അശോകൻ പറഞ്ഞു.