പാലാ : കത്തീഡ്രൽ പള്ളിയിലെ പ്രധാന തിരുനാൾ ഇന്ന് നടക്കും. ആറിന് രാവിലെ 5.30ന് വി. കുർബാന, നൊവേന. തുടർന്ന് തോമ്മാസ്ലീഹായുടെ തിരുസ്വരൂപം പരസ്യവണക്കിനായി പ്രതിഷ്ഠിക്കും. 6.45 ന് കുർബാന, നൊവേന. 10.00ന് ആഘോഷമായ വി. കുർബാന ബിഷപ്പ് മാർ ജേക്കബ് മുരിക്കൻ കാർമ്മികത്വം വഹിക്കും. രൂപതയിലെ നവവൈദികർ സഹകാർമ്മികരാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ചെണ്ടമേളം, ബാന്റുമേളം, 4.30ന് ആഘോഷമായ തിരുനാൾ കുർബാന, സന്ദേശം ബിഷപ്പ് മാർ തോമസ് തറയിൽ കർമ്മികത്വം വഹിക്കും. 6.15ന് തിരുനാൾ പ്രദക്ഷിണം ചരിത്രപ്രസിദ്ധമായ മലയുന്ത് നടക്കും. 8.15ന് ആകാശവിസ്മയം.

ഏഴിന് രാവിലെ 5.30നും 6.45നും വി. കുർബാന, തുടർന്ന് ഒപ്പീസ്, തിരുസ്വരൂപ പുനപ്രതിഷ്ഠിക്കുന്നതോടെ തിരുനാൾ സമാപിക്കും.