
ചെറുവള്ളി: അറ്റകുറ്റപ്പണിക്ക് ശേഷം കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്യാത്തതിനാൽ പഴയിടം കോസ് വേയിലെ ഗതാഗതം പൊടിശല്യലൂടെയായി. പ്രളയത്തിൽ നാശമുണ്ടായ കോസ് വേയുടെ ഉപരിതലത്തിൽ കോൺക്രീറ്റിംഗ് നടത്തുകയും കൈവരികൾ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. 15 ദിവസത്തിനകം പാലം തുറന്നുകൊടുക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഒരുമാസമായിട്ടും തുറന്നില്ല. തുടർന്ന് നാട്ടുകാർ തടസ്സമായി വെച്ചിരുന്ന വീപ്പകൾ നീക്കി ഗതാഗതം തുടങ്ങുകയായിരുന്നു.
കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കി പാലം പൂർണ്ണമായും വൃത്തിയാക്കി ഗതാഗതത്തിന് അനുവദിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു. അല്ലെങ്കിൽ പ്രദേശത്തെ താമസക്കാരും കടക്കാരും പൊടിശല്യത്തിൽ ബുദ്ധിമുട്ടും.