
കുമരകം : ഗൊങ്ങിണിക്കരി ഭാഗത്ത് കഴിഞ്ഞ ദിവസം വീട് കുത്തി തുറന്ന് മാേഷണം നടത്തിയ തമിഴ്നാട് സ്വദേശി കലൈയരസ (24) നെ റിമാൻഡു ചെയ്തു .കുമരകം എസ്' ഐ. എസ് സുരേഷിന്റെ നേതൃത്വത്തിൽ കുറിച്ചിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. കായൽ വീട്ടിൽ ഭായിമധുവിന്റെ അടുക്കളയൽ കയറി മിക്സിയും പാത്രങ്ങളും ഉൾപ്പടെയുള്ള വീട്ടുപകരണങ്ങൾ കഴിഞ്ഞ ദിവസം പകൽ മോഷ്ടിച്ച് പെട്ടി ഓട്ടോയിൽ കുറിച്ചിയിലെ ആക്രികടയിൽ വില്ക്കുകയായിരുന്നു പ്രതി. ആക്രി വ്യാപാരത്തിെന്റെ മറവിൽ പെട്ടി ഓട്ടോയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്നയാളാണ് പ്രതിയെന്ന് പൊലീസ് അറിയിച്ചു.